കൊട്ടാരക്കര : അഞ്ചല്‍ മിഷന് ഹോസ്പിറ്റലില്‍ കോവിഡ് -19 ബാധിച്ചവരെ ചികിത്സിക്കുന്നുണ്ടെന്നും മറ്റും പറഞ്ഞ് വാട്സ് ആപ്പില്‍ വ്യാജ വോയിസ് മെസേജ് ഇട്ട രണ്ട് പേര്‍ക്കെതിരെ അഞ്ചല്‍ പോലീസ് കേസെടുത്തു. (1) അഞ്ചല്‍, ഇടമുളക്കല്‍, ആനപ്പുഴക്കല്‍, പുത്തന്‍ വീട്ടില്‍ ബേബി മകന് ജോണ്‍കുട്ടി (59) – (2) ഏരൂര്‍, ആലഞ്ചേരി വൈഷ്ണവത്തില്‍ അനില്‍കുമാറിന്റെ ഭാര്യ അനിമോള്‍ (38) എന്നിവര്‍ക്കെതിരെയാണ് അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.എന്‍.സി ഇടമുളക്കല്‍ എന്ന ഗ്രൂപ്പിലാണ് വ്യാജ മെസേജ് പ്രചരിപ്പിച്ചത്.
