കുളത്തൂപ്പുഴ : സ്ത്രീയെ ലൈംഗികമായി ശല്യപ്പെടുത്തുകയും ഇംഗിതത്തിന് വഴങ്ങാതിരുന്നതിനെ തുടർന്ന് അതിക്രമം നടത്തുകയും സ്ത്രീക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയും ചെയ്ത കേസിൽ പ്രതിയായ കുളത്തൂപ്പുഴ വില്വമല ആയിരവല്ലികോണത്ത് വീട്ടിൽ രാജൻ കാണി മകൻ രാജേഷ് (30) ആണ് കുളത്തൂപ്പുഴ പോലീസിൻറെ പിടിയിലായത്. കുളത്തൂപ്പുഴ എസ് ഐ ജയകുമാർ, സിപിഒ അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
