കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിന് സമീപത്തെ ഹോട്ടലിൽ എത്തിയ യുവാവുമായി വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം ഉണ്ടായതിനെ തുടർന്ന് കൊട്ടാരക്കര സ്വദേശി സുഭാഷിനെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പുത്തൂർ, മൈലക്കുളം തയ്യിൽ പുത്തൻ വീട്ടിൽ രാമചന്ദ്രൻനായർ പ്രദീപ് കുമാർ (40 ) കൊട്ടാരക്കര പോലീസ് അറസ്റ്റുചെയ്തു. കൊട്ടാരക്കര എസ് ഐ രാജീവ് സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ, ഹോച്മിൻ ധർമ്മ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
