കൊട്ടാരക്കര : പള്ളിക്കൽ സ്വദേശിയായ ഋഷികേശൻ നായർ (52)എന്നയാളെ ഓട്ടോറിക്ഷാ ഓട്ടം വിളിച്ചു കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു കാല് തല്ലിയൊടിച്ച കേസിൽ പ്രതിയായ ഇടമുളക്കൽ പനച്ചവിള കലാമന്ദിരം വീട്ടിൽ പുരുഷോത്തമൻ മകൻ ശിലുലാൽ (49) ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. പുലമൺ പ്രൈവറ്റ് സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ആവലാതിക്കാരനായ ഋഷികേശൻ നായർ. ഋഷികേശൻ നായരെ പ്രതി ഓട്ടം വിളിച്ചു കൊണ്ട് പോയ ശേഷം ക്രൂരമായി മർദ്ദിച്ചു കാൽ തല്ലിയൊടിക്കുകയായിരുന്നു. പ്രതി മുമ്പ് ആറ്റിങ്ങൽ സ്റ്റേഷൻ പരിധിയിലെ കൊലക്കേസിൽ പ്രതിയായി ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നതാണ്. കൊട്ടാരക്കര എസ് ഐ രാജീവ്, ജി എസ് ഐ മാരായ അജയകുമാർ, മോഹനൻ, ഹോം ഗാഡ് സുരേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതു .
