കോട്ടയം : ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള ICSP (Indian Christian Secular Party) കേരളത്തിൽ നിലവിൽ വരുന്നു. ക്രൈസ്തവർക്കുള്ള അവകാശങ്ങൾ നേടിയെടുക്കാനും അനീതിക്കെതിരെ ശബ്ദമുയർത്താൻനും നമുക്ക് കഴിയും . ഈ പാർട്ടി യുടെ ആസ്ഥാനം ഹൈദരാബാദിൽ ആണ് . ഇന്ത്യയിലെ അടിച്ചമർത്തപ്പെട്ട ജന വിഭാഗങ്ങൾക്ക് ഒരു ശബ്ദം ആയി ഈ പാർട്ടി മാറും. കേരളത്തിൽ എത്തുന്നതോടെ കേരളത്തിലെ ന്യുനപക്ഷങ്ങൾക്കു ഒരു പിന്തുണ ആകും എന്നാണ് കരുതുന്നത്.മാർച്ച് 28 നു കേരളത്തിൽ പാർട്ടിയുടെ ഔദ്യോഗീക പ്രഖ്യാപനം നടക്കും മാർച്ച് 29 നു കോട്ടയത്തുവെച്ചു പ്രതിനിധി സമ്മേളനവും നടക്കുമെന്നും ഇന്ത്യൻ ക്രിസ്ത്യൻ സെക്യൂലർ പാർട്ടിയുടെ നേതാക്കൾ അറിയിച്ചു.
