കോട്ടയം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷം. മെഡിസിന് വിഭാഗത്തില്‍ മാത്രം പതിനൊന്ന് ഡോക്ടര്‍മാരുടെ കുറവാണുള്ളത്. ശസ്ത്രക്രിയ, നേത്രരോഗം, അനസ്തേഷ്യ എന്നീ വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ അഭാവമുണ്ട്.
ഇടുക്കി മെഡിക്കല്‍ കോളേജിലെക്ക് താല്‍ക്കാലികമായി മാറ്റിയ ഡോക്ടര്‍മാരെ തിരികെ എത്തിക്കാത്തതും അഭാവത്തിന് കാരണമാണ്. കൊറോണ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ബാധിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.