കുന്നിക്കോട് : ചക്കുവരയ്ക്കൽ സ്വദേശിയായ 30 വയസ്സുള്ള ഡൈനിഷ് എന്നയാളെ മർദ്ദിച്ചും കുത്തിയും കൊലപ്പെടുത്തിയ കേസിൽ
ചക്കുവരയ്ക്കൽ മേലൂട്ട് വീട്ടിൽ രാജു മകൻ റെജി (33), ചക്കുവരയ്ക്കൽ വഴിവിള പുത്തൻവീട്ടിൽ എഡിസൺ മകൻ ടോണി (27), കൊട്ടാരക്കര പ്ലാപ്പള്ളി പി വി നിവാസിൽ കുഞ്ഞുമോൻ മകൻ ജ്യോതിഷ് (26), ചക്കുവരക്കൽ തുളസി വിലാസം വീട്ടിൽ തുളസീധരൻ ആചാരി മകൻ ബിനു (41) എന്നീ നാല് പ്രതികളാണ് കുന്നിക്കോട് പോലീസിൻറെ പിടിയിലായത്. പ്രതികൾ മരണപ്പെട്ട ഡൈനിഷിൻറെ വീടിനു മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിലും പ്രതികളിൽ ഒരാളുടെ കുടുംബവഴക്കിനെ പറ്റിയുള്ള വിവരം പോലീസിൽ അറിയിച്ചതിലും ഉള്ള വിരോധം ആണ് കൊലപാതകത്തിൽ കലാശിച്ചത്. ഇതിനെതുടർന്ന് പ്രതികൾ സംഘം ചേർന്ന് ഡൈനിഷിനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും കയ്യിൽ കരുതിയിരുന്ന കഠാര ഉപയോഗിച്ച് മുതുകിലും നെഞ്ചത്തും കുത്തിയും മാരകമായി പരിക്കേല്പിച്ചു കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു.
കുന്നിക്കോട് ഇൻസ്പെക്ടർ പി ഐ മുബാറക്കിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ബെന്നി ലാലു, ജി എസ് ഐ നിസാർ, എസ് സി പി ഒ സുനിൽ, സി പി ഒ മാരായ ദീപക്, സന്ദീപ്, രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
