ചങ്ങനാശ്ശേരി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദമ്ബതിമാര്‍ക്ക് പരുക്കേറ്റു . മോര്‍ക്കുളങ്ങര കൊല്ലമ്ബറമ്ബില് ഫോട്ടോഗ്രാഫറായ സന്തോഷ് (32) ഭാര്യ പാമ്ബാടി എന്‍ജിനീയറിങ് കോളേജ് അധ്യാപിക അശ്വതി (26) എന്നിവര്‍ക്കാണ് പരുക്കേറ്റത് .
ചങ്ങനാശ്ശേരി ഉദയഗിരി ആശുപത്രിക്ക് സമീപം കവിയൂര്‍ റോഡില്‍ തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം . കുന്നുംപുറം ഭാഗത്തുനിന്നുവന്ന ദമ്ബതിമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് അമിതവേഗത്തില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും കാലുകള്‍ക്കാണ് പരുക്ക് . ചങ്ങനാശ്ശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.