കേരള സംസ്ഥാന സർക്കാർ വിമുക്തിമിഷന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വെട്ടിക്കവല ,മേലില ,കുളക്കട, മൈലം, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് ആഫീസുകളും കൊട്ടാരക്കര എക്സൈസ് റേഞ്ച് ആഫീസും സംയുക്തമായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ഇന്ന് (07-02-2020) വൈകുന്നേരം 6 മണിക്ക് ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി “വിമുക്തി ജ്വാല ” തെളിയിക്കുന്നു. പരിപാടികളിൽ പഞ്ചായത്തു വാർഡുതല വിമുക്തി സേനാ ഗംങ്ങളും, കുടുംബശ്രീ പ്രവർത്തകരും, അംഗൻവാടി ,ആശാ വർക്കേഴ്സ്, ഗ്രന്ഥശാല പ്രവർത്തകർ, റെസിഡൻസ് അസോസിയേഷൻ പ്രവർത്തകർ, സ്പോർട്ട് സ്&ആർട്ട്സ് ക്ലബ്ബ് പ്രവർത്തകർ, യുവജന സംഘടനകൾ, വിദ്യാർത്ഥികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, മോട്ടോർ തൊഴിലാളികൾ, വ്യാപാര വ്യവസായികൾ, പൊതുജനങ്ങൾ, തുടങ്ങിയ എല്ലാ മേഖലയിലുള്ളവരും പങ്കാളികളാവുന്നു. നാളത്തെ കേരളം – ലഹരി മുക്ത നവകേരളം എന്ന ലക്ഷ്യത്തിലേക്കായി എല്ലാവരും പങ്കാളികളാവണം എന്ന് അഭ്യർത്ഥിക്കുന്നു.
