കൊട്ടാരക്കര : കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി എന്നിവ സംയുക്തമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി 1 ശനിയാഴ്ച്ച രാവിലെ 8 മണി മുതൽ 1 മണി വരെ കൊട്ടാരക്കര പി.ഡബ്ല്യൂ. ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.
നേത്ര പരിശോധന ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ . പി. അയിഷാപോറ്റി എം. എൽ. എ നിർവഹിക്കും. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ.പി.എസ് തുടങ്ങിയ ഡിപ്പാർട്മെന്റ് മേധാവികളും, അരവിന്ദ് കണ്ണാശുപത്രിയിലെ വിദഗ്ധരായ ഡോക്ടർമാരും പങ്കെടുക്കുന്നു.