അഞ്ചല്‍ -പത്തനാപുരം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.ഏരൂര്‍ കരിമ്പിന്‍കോണം അഭയം സായിയില്‍ രാജേന്ദ്രന് (47)ആണ് മരിച്ചത് .കഴിഞ്ഞ പതിനഞ്ച് ദിവസമായി ലീവിലായിരുന്ന രാജേന്ദ്രന് കടുത്ത മാനസിക വിഷമത്തിലായിരുന്നു.
ഇളയമകന് അവിനാഷ് അടുത്തിടെ ആത്മഹത്യ ചെയ്തത് കൂടാതെ മൂത്തമകന് ആകാശ് പോക്സോ കേസില്‍ ജയിലിലാകുക കൂടി ചെയ്തത് താങ്ങാനാകുന്നതിലധികമായിരുന്നു.
നിരവധി കുടുംബ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നതായി പറയപ്പെടുന്നു. മകന്റെ കേസിന്റെ ആവശ്യവുമായി ഇന്ന് കോടതിയില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു രാജേന്ദ്രന്.
രാവിലെ ക്രിസ്തുമസ് നക്ഷത്രവുമായി വീടിന്റെ മുകള്‍ നിലയില്‍ പോയ രാജേന്ദ്രന് കതകടയ്ക്കുകയായിരുന്നു. ഏറെ നേരത്തിനു ശേഷം കാണാതെ അന്വേഷിച്ചപ്പോഴാണ് മുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് .പരേതനായ ശിവരാമനാണ് പിതാവ് .ലക്ഷ്മി ക്കുട്ടിയാണ് മാതാവ്.ആര്യങ്കാവ് റൂറല്‍ സൊസൈറ്റി ജീവനക്കാരി ഷീജയാണ് ഭാര്യ. ഏരൂര്‍ പോലീസ് കേസെടുത്തു.
