കൊട്ടാരക്കര : വെണ്ടാര്‍ വിദ്യാധിരാജ സ്കൂളിലും അഞ്ചല്‍ ഈസ്റ്റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്തുമായിരുന്നു വാഹനങ്ങളുടെ അപകടകരമായ അഭ്യാസപ്രകടനം. വിനോദയാത്രക്കെത്തിച്ച വാഹനത്തിലായിരുന്നു അഭ്യാസപ്രകടനം നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍വാഹനവകുപ്പ് ഇന്നലെത്തന്നെ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു.ടൂറിസ്റ്റ് ബസുകളുടെ ഉടമകള്‍ക്കും വാഹനം ഓടിച്ചവര്‍ക്കും വകുപ്പ് നോട്ടീസ് നല്കി.സ്കൂളില്‍ അപകടകരമായി ഓടിച്ച ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു താഴത്തുളക്കട സ്വദേശി രഞ്ജുവാണ് അറസ്റ്റിലായത് ബസ് കസ്റ്റഡിയിൽ എടുത്തതായും പോലീസ് പറഞ്ഞു.
