കൊട്ടാരക്കര: പുത്തൂർമുക്കിൽ നിന്നും കൊട്ടാരക്കരയ്ക്കുളള യാത്രമധ്യേ കെ.എസ്.ആർ.ടി.സിബസിൽ സഞ്ചരിച്ചിരുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കുളക്കട പൂവറ്റൂർ വെസ്റ്റ്, അയണിവിള കിഴക്കതിൽ വീട്ടിൽ സജി കുമാർ (46) കൊട്ടാരക്കര പോലീസിന്റെ പിടിയിലായി. പീഡനത്തിനിരയായ സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടുകയും നാട്ടുകാരും, യാത്രക്കാരും, ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞ് വച്ച് കൊട്ടാരക്കര പോലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് കൊട്ടാരക്കര എസ്.ഐ ആർ.രാജീവ്, എസ്.സി.പി.ഒ അനിൽ, H.G ഗിരീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
