കൊട്ടാരക്കര: കലയും സംസ്ക്കാരവും ഇഴയിട്ട് ചേർന്നതാണെന്ന് ചലച്ചിത്ര നടനും, കേരളാ സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ പി . ശ്രീകുമാർ. എഴുകോൺ ശ്രീനാരായണ ഗുരു സെൻട്രൽ സ്കൂളിലെ യുവജനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയിലൂടെ ആണ് പുരോഗമന പ്രസ്ഥാനങ്ങൾ ഉയർന്നു വന്നത്. കാലഘട്ടത്തിനനുസരിച്ച് ജീവിതത്തിന്റെ താളമിടിപ്പുകൾ പ്രതിഫലിപ്പിക്കുവാൻ കലാരൂപങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറയെ നേർവഴിക്ക് നടത്തുവാൻ കലാ മേഖലക്ക് കഴിയുമെന്ന് തന്നെയാണ് വിശ്വാസം . ഇതിനു വേണ്ടിയുള്ള മനസ്സെരുക്കുകയാണ് കലാലയങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമുഹത്തിൽ നിലനിൽക്കുന്ന ദുഷ്പ്രവണതകൾ ഒരു പരിധി വരെ എങ്കിലും ചെറുക്കാൻ കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടെ കഴിയും. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ഈ രംഗത്തേക്ക് കൊണ്ടുവരുവാൻ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധ ചെലുത്തമെന്നും പി . ശ്രീകുമാർ കൂട്ടിച്ചേർത്തു. ചലച്ചിത്ര നിർമ്മാതാവും കേരളാ ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടറുമായ അഡ്വ കെ. അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ മാനേജർ കെ .സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ പ്രിൻസിപ്പാൾ അജയ ബാബു, പ്രിൻസിപ്പാൾ പ്രിയ രാജൻ എന്നിവർ സംസാരിച്ചു.കലാമത്സരങ്ങൾ ഇന്ന് സമാപിക്കും.
