ദില്ലി: ഇന്ത്യയുടെ 73ാമത് സ്വാദന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത് വന്‍ സുരക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കുന്ന ചെങ്കോട്ടയില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീര്‍ പുനസംഘടന ഉള്‍പ്പെടെയുള്ള സമീപകാല വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത കര്‍ശനമാക്കിയിരിക്കുന്നത്