ന്യൂഡൽഹി: കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ഇല്ലെന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനം രാജി വെച്ചതിനെ തുടർന്നു അധ്യക്ഷ സ്ഥാനത്തേയ്ക്ക് പ്രിയങ്കാ ഗാന്ധി വരണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങും, ശശി തരൂർ , കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ ഉള്ളവർ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് അധ്യക്ഷ സ്ഥാനത്തിരിക്കാൻ താല്പര്യം ഇല്ലെന്നും ,തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കരുതെന്നും കോൺഗ്രസ്സ് നേതാക്കൾക്ക് ശക്തമായ താക്കിതു കൊടുക്കുകയായിരുന്നു പ്രിയങ്ക .
