മുബൈ : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന മുപ്പത്തിമൂന്നുകാരിയുടെ പരാതിയിൽ പിതൃത്വത്തെ നിഷേധിച്ചു കൊണ്ട് ബിനോയ് കോടിയേരി വാദിക്കുമ്പോൾ പുതിയ ഫേസ് ബുക്ക് കവർ ഫോട്ടോയുമായി യുവതി രംഗത്ത് .തന്റെ മകനും ബിനോയ് കോടിയേരിയുമായി
നിൽക്കുന്ന ഫോട്ടോയാണ് യുവതി പ്രസിദ്ധീകരിച്ചിരിക്കുന്നത് . യുവതിയുടെ പരാതിയിന്മേൽ ഡി.എൻ.എ ടെസ്റ്റിന് ഹാജരാവാൻ മുംബൈ കോടതി ആവിശ്യപെട്ടിട്ടുണ്ട് .വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചു എന്നാണ് കേസ് . ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഓഷിവാര പൊലീസ് എഫ്.ഐ.ആര് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് .
