പുനലൂർ : കഞ്ചാവു വിൽപന നടത്തിയ നാലു യുവാക്കളെ പിടികൂടി .പുനലൂർ ഭരണിക്കാവ് പാലവിള വീട്ടിൽ അബ്ദുൾ റഹിം മകൻ സിദ്ദിഖ്(25), കാര്യറ കോടിയാട്ട് വീട്ടിൽ കരീം മകൻ ഷെഫീക്ക് (26), മോഹനൻ നിവാസിൽ രാജൻ മകൻ രജീഷ് (25), കാഞ്ഞിരമല ചരുവിള പുത്തൻവീട്ടിൽ സണ്ണിതോമസ് മകൻ സനൽ.എസ് തോമസ് എന്നിവരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു . പ്രായപൂർത്തികാത്ത കുട്ടികൾക്കുൾപ്പെടെയുള്ളവർക്ക് ഇവർ കഞ്ചാവു വിൽപന നടത്തുന്നു എന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച വിവരത്തെത്തുടർന്ന് പുനലൂർ എസ്എച്ച് ഒ ബിനു വർഗ്ഗീസിന്റെ നേതൃത്വത്തിൽ എസ് ഐ രാജീവ്,സിപിഒ അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
