പുത്തൂർ : നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ .കാരിക്കൽ മധു മന്ദിരത്തിൽ മധുസൂദനൻ പിള്ളയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു.സ്കൂൾകുട്ടികൾക്കു ഉൾപ്പടെ ഉള്ളവർക്ക് ഇയാൾ പുകയില ഉൽപന്നങ്ങൾ വിൽക്കുന്നു എന്ന വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെ തുടർന്ന് പുത്തൂർ എസ് എച്ച് ഒ വിജയകുമാർ,റ്റി എസ്.ഐ രതീഷ്കുമാർ, ആർ, ജിഎസ്ഐ ബാലകൃഷ്ണപിള്ള, ജിഎഎസ്ഐ നന്ദകുമാർ, എസ്സിപിഒ മാരായ ജഗജീവൻ, അലക്സ് എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്.
