കൊല്ലം :കൊട്ടാരക്കരയിൽ നിന്നും കൊല്ലത്തേക്കു രോഗിയുമായി പോയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു .ബസിനെ ഓവർ ടേക്ക് ചെയ്യാനുള്ള ശ്രമത്തിനു ഇടയിൽ ആംബുലൻസ് മറിയുകയായിരുന്നു .അപകടത്തിൽ ആംബുലൻസ് ഡ്രൈവർ ഉണ്ണിയെ പരിക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രോഗിക്കും കൂടെയുണ്ടായിരുന്ന ബൈസ്റ്റാൻഡർക്കും പരിക്കുകളില്ല .
