കൊട്ടാരക്കര : നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. ചുങ്കത്തറ ,വിലയന്തൂർ, ചരുവിള പുത്തൻവീട്ടിൽ അഷറഫി (58 ) നെ പോലീസ് അറസ്റ്റ് ചെയ്തു.സ്കൂൾ കുട്ടികൾക്കും ,വിപണിയിലും വിൽക്കാനായി വച്ചിരുന്ന പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത് .കൊല്ലം റൂറൽ പോലീസ് ലഹരിവസ്തു സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ ,ഷാജഹാൻ,ആഷിർ കോഹൂർ,അജയൻ. കൊട്ടാരക്കര പോലീസ് സബ് ഇൻസ്പെക്ടർ രാജീവ് , അജു എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ,.
