കടയ്ക്കൽ : 20 ലക്ഷം രൂപയോളം വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി 2 പേർ പിടിയിൽ. ഓടനാവട്ടം, ചുങ്കത്തറ നസിം മൻസിലിൽ അൽ-അമീൻ(32) , വിലങ്ങറ നെല്ലിക്കുന്നം എൽ പി സ്കൂളിന് സമീപം രാജേഷ് ഭവനിൽ രാജേഷ് നായർ(32) എന്നിവരാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐ പി എസ് ന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് കടയ്ക്കൽ ടൗണിൽ പ്രതികൾ വാടകയ്ക്കെടുത്ത് ഗോഡൗണായി പ്രവത്തിച്ചു വന്ന കെട്ടിടത്തിൽ കൊല്ലം റൂറൽ DANSAF അംഗങ്ങളുടേയും കടയ്ക്കൽ പോലീസിന്റേയും സംയുക്ത പരിശോധനയിലാണ് 46 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി പ്രതികൾ പിടിയിലായത്. ഇവർ ജില്ലയിലെ ലഹരി വസ്തു വിൽപനയുടെ മുഖ്യകണ്ണികളാണ്. ഇവരിൽ നിന്നും 86016 പായ്ക്കറ്റ് ഉൽപന്നങ്ങളാണ് പിടികൂടിയത്. പുനലൂർ ഡി.വൈ.എസ്.പി. എസ്. അനിൽദാസിന്റെ മേൽനോട്ടത്തിൽ കടയ്ക്കൽ എസ്.എച്ച്.ഒ. എം. രാജേഷ് ,എസ്.ഐ. മാരായ സജീർ, സുരേഷ്, സി പി ഒ ബിജുകുമാർ DANSAF അംഗങ്ങളായ എസ് ഐ ഷാജഹാൻ, ജി എസ് ഐ ശിവശങ്കരപ്പിള്ള ജി എ എസ് ഐ മാരായ ബി.അജയകുമാർ, ആശിഷ് കോഹൂർ , രാധാകൃഷ്ണ പിളള എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
