തിരുവനതപുരം: ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ മുതൽ മൂന്നു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം .ഇവിടങ്ങളിൽ റെഡ്അലർട്ട് പ്രഖ്യാപിച്ചു . വയനാട്,കണ്ണൂർ എന്നീ ജില്ലകളിൽ വെള്ളിയാഴ്ച ,എറണാകുളം, തൃശൂർ ജില്ലകളിൽ ശനിയാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെയും വെള്ളിയാഴ്ചയും സംസ്ഥാനത്തു ശക്തമായ മഴ ഉണ്ടാകും, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട് .ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളപൊക്കം ,ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത ഉണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട് .
