ന്യൂഡൽഹി : കര്‍ണാടകയിലെ വിമത എംഎല്‍എ മാരുടെ ഹർജി സുപ്രീം കോടതി തള്ളി . സ്പീക്കർ തങ്ങളുടെ രാജി സ്വീകരിക്കാൻ തയാറാകുന്നില്ലായെന്നും , തങ്ങളുടെ ഹർജി സ്പീക്കർ ഉടൻ സ്വീകരിക്കണമെന്നും കാട്ടി 15 വിമത എംഎല്‍എ മാർ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത് . സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാൻ ആകില്ലെന്നും , സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
