കൊട്ടാരക്കര: അവണൂർ പ്രദേശങ്ങളിൽ മൂന്നു ക്ഷേത്രങ്ങളിൽ ജൂലൈ 5 നു രാത്രി വഞ്ചി കുത്തി തുറന്നു മോഷണം. അവണൂർ മാവൻകാവ് പുറത്തുള്ള വഞ്ചി പൂട്ട് അടിച്ചുപൊട്ടിച്ചു പണം കവരുകയും ക്ഷേത്രത്തിനുള്ളിലെ തിടപ്പള്ളി പൊളിച്ചു അകത്തു കടന്നു മോഷണശ്രമവും ജംഗ്ഷന് സമീപം ഉള്ള കാവിന്റെ വഞ്ചി കുത്തി തുറന്നു പണം കൊണ്ട് പോവുകയും. പത്തടിക്ക് സമീപമുള്ള ചാപ്പോക്കിൽ ഉടയൻകാവിൽ മൂന്നോളം വഞ്ചികൾ പൂട്ട് പൊളിച്ചു മോഷണം നടത്തി. കാവിലെ രണ്ട് വഞ്ചിയും റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന വഞ്ചിയും പൊളിച്ചാണ് പണം മോഷ്ട്ടിച്ചത്. പോലീസ് പരാതി അന്വേഷിച്ചു വരുന്നു.
