കൊച്ചി : രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്നലെ ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിനെ തുടർന്ന് സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയും കൂടി. ഈ വില വർധന ബജറ്റിൽ ചുമത്തിയ അധിക നികുതിക്കു മുകളിൽ സംസ്ഥാന നികുതി കൂടി വരുന്നതിനാലാണ് . …
ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ ഇന്ധന എക്സൈസ് തീരുവ, റോഡ് സെസ് ഇനങ്ങളിൽ ഓരോ രൂപയുടെ വർധനയാണ് പ്രഖ്യപിച്ചത്. ഇതു വഴിമാത്രം പെട്രാളിനും ഡീസലിനും കൂടിയത് 2 രൂപ വീതം അടിസ്ഥാന വിലയ്ക്കും കേന്ദ്ര സർക്കാർ തീരുവയും ചേർന്നുള്ള വിലയ്ക്ക് മുകളിലാണ് സംസ്ഥാനം വിൽപന നികുതി ചുമത്തുന്നത്. പെട്രോളിന് 30 ശതമാനവും ഡീസലിന് 23 ശതമാനവുമാണ് സംസ്ഥാന നികുതി. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് 2.50 രൂപയും ഡീസലിന് 2.47 രൂപയുമായി വിലഎന്നാൽ കേന്ദ്ര ബജറ്റിലെ നികുതി നിർദേശം മൂലം സംസ്ഥാനത്തിന് അധിക വരുമാനം ഉണ്ടാകില്ല എന്നായിരുന്നു ധനമധനമന്ത്രി തോമസ് ഐസക്കിന്റെ വാദം.
