കൊട്ടാരക്കര : ഉമ്മന്നൂർ തുഞ്ചത്ത് മുക്കിൽ 30/06/2019 ൽ 7 മണിക്ക് മദ്യപാനത്തിനിടയിൽ മേൽജാതിക്കാരനായ പ്രതിയെ ഇരട്ടപേര് വിളിച്ചു എന്നാരോപിച്ചു , നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുരേഷ് ബാബു ( ഉറുമ്പു ബാബു 48 ) കത്രിക ഉപയോഗിച്ച് രാജീവ് (40 )നെ മാരകമായി കുത്തി പരിക്കേൽപ്പിച്ചു . ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തി മുറിവേൽപ്പിച്ച ശേഷം സുരേഷ് അയാളുടെ കൂട്ടുകാരനായ അഭിലാഷ് ( സാമ്പാർ അഭിലാഷ് ) നോടൊപ്പം ബൈക്കിൽ കടന്നു കളയുകയായിരുന്നു . ആയൂർ ഒരു ബാറിൽ നിന്നും മദ്യപിച്ചശേഷം ഇരുവരും രണ്ടായി പിരിയുകയും അഭിലാഷ് ഉമ്മന്നൂരിൽ മടങ്ങിയെത്തിയ ശേഷം പോലീസിന്റെ സമയോചിതമായ ഇടപെടൽമൂലം അറസ്റ്റിലാവുകയായിരുന്നു . സുരേഷ് ബാബു കടയ്ക്കലുള്ള കാമുകിയുടെ വീട്ടിൽ ഒളിവിൽ കഴിയവേ പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് അവിടെ എത്തിയ പോലീസിനെ വെട്ടിച്ചു കാമുകിയുമൊത്ത് കട്ടപ്പനയ്ക്ക് ഒളിച്ചു പോകാൻ തുനിയവെ ആയൂരിൽ വച്ച് പ്രതിയെ പോലീസ് സാഹസികമായി കീഴ്പെടുത്തി . ഇയാൾ പൂയപ്പള്ളിയിലും കൊട്ടാരക്കരയിലുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് . ബുദ്ധിവളർച്ചയില്ലാത്ത കുട്ടിയെ കൊലപ്പെടുത്തിയ കേസിലും പട്ടികജാതിക്കാർക്കെതിരെ അക്രമം നടത്തിയ കേസിലും, നിരവധി അബ്കാരി കേസിലും ഇയാൾ പ്രതിയാണ് . ഇന്നലെ (02 . 07 . 19 ) രാത്രി 10 .30 മണിയോടുകൂടി കൊട്ടാരക്കര റൂറൽ എസ് . പി ശ്രീ.ഹരിശങ്കർ അവർകളുടെ നിർദ്ദേശാനുസരണം കൊട്ടാരക്കര DySP ശ്രീ . എസ് . നസറുദ്ദീൻ , കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ശ്രീ. T .S ശിവപ്രകാശ് , കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. R . രാജീവ് , വാളകം ഔട്ട് പോസ്റ്റിലെ ഉദ്യോഗസ്ഥരായ ASI വിജയകുമാർ CPO ഹരിലാൽ , ഹോംഗാർഡ് തുളസി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . കൊട്ടാരക്കര DySP അന്വേഷണം നടത്തിവരുന്നു
