വാളകം: പൊലിക്കോട് ഇന്നോവ കാറും നാനോ കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒന്നര വയസുള്ള കുട്ടി മരിച്ചു.
അപകടത്തിൽ പെട്ടവർ പാലക്കാട് സ്വദേശികളാണ് . പാലക്കാട് കാവുശ്ശേരി പുത്തൻവീട്ടിൽ നസീർ (35) ആയിഷ ബി(25) റസിയ(52) നാസിൽ (7) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ഒന്നര വയസ്സുള്ള മകൻ ആശേർ മരിച്ചു. വാഹനങ്ങൾ വാളകം പോലീസ് എയ്ഡ് പോസ്റ്റിൽ.