മംഗളൂരു: കർണാടക ആർ.ടി.സിയുടെ ഐരാവത ബസിന് വ്യാഴാഴ്ച ഉപ്പിനങ്ങാടി ഹലെഗേറ്റിൽ തീപിടിച്ചു. ഡ്രൈവർ ഉടൻ വിവരം നൽകി വളരെ വേഗം യാത്രക്കാരെ ഇറക്കിയതിനാൽ ആളപായമില്ല. മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസിന്റെ എയർ കണ്ടീഷൻ സംവിധാന ഭാഗത്ത് നിന്നാണ് തീ പടർന്നു പിടിച്ചത്. നാട്ടുകാർ ചേർന്നാണ് തീയണച്ചത്. ബസിന്റെ പിൻഭാഗം കത്തി നശിച്ചു.
