കൊട്ടാരക്കര :തൃക്കണ്ണമംഗൽ സി.വി.എൻ.എം.എൽ.പി. സ്കൂൾ പഠനോത്സവം നടത്തി. ഈ അക്കാദമിക വർഷം കുട്ടികൾ സ്വായത്തമാക്കിയ പഠന മികവുകൾ സമൂഹത്തിനു മുമ്പാകെ അവതരിപ്പിച്ചു. നഗരസഭാ കൌൺസിലർ പവിജാപത്മൻ ഉദ്ഘാടനം ചെയ്തു.
പി.റ്റി.എ പ്രസിഡൻ്റ് ദീപാ ദീപകുമാർ അദ്ധ്യക്ഷത വഹിച്ചു. കൌൺസിലർ അഡ്വ: നെൽസൺ തോമസ് മുഖ്യപ്രഭാഷണം നടത്തി. കൌൺസിലർ ലീനാ ഉമ്മൻ അക്ഷര ചെപ്പ് ഉദ്ഘാടനം ചെയ്തു. സജീവ് വി.എം പദ്ധതി അവതരണം നടത്തി. പ്രൊ. മാത്യൂസ് എബ്രഹാം, ജേക്കബ് ജോർജ്ജ് , ശമുവേൽ റ്റി. എ, എൻ. കൃഷ്ണൻകുട്ടിനായർ, റ്റി. ജയകുമാർ, സുജ. പി. വർഗ്ഗീസ്, ഹെഡ്മിസ്ട്രസ് ബിൻസി ശാമുവേൽ, ഷീനാ.ബി എന്നിവർ പ്രസംഗിച്ചു.