കൊട്ടാരക്കര: കനറാ ബാങ്ക് മൈലം ശാഖ ഇഞ്ചക്കാട് ജംഗ്ഷന് സമീപം പുതിയ കെട്ടിടത്തിൽ നൂതന സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ചു. കനറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ സന്തോഷ് വി. സ് ഉദ്ഘാടനം ചെയ്തു.
ഡിവിഷനൽ മാനേജർമാരായ അംബികാദേവി, രാജേന്ദ്രൻ പിള്ള, ബ്രാഞ്ച് മേനേജർ ഹേമ, വാർഡ്മെമ്പർ റോസമ്മ വൈ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ 5 വർഷമായി സമീപത്ത് പ്രവർത്തിക്കുയായിരുന്ന ബാങ്ക് ഉപഭോക്താക്കളുടെ അഭ്യർത്ഥന മാനിച്ചാണ് ആധുനിക സൗകര്യങ്ങളോടെ വിശാലമായ പുതിയ കെട്ടിടത്തിലേക്ക് മാറിയത്. പകൽ സമയം മാത്രം പ്രവർത്തിക്കുന്ന ATM കൗണ്ടറായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. പുതിയ കെട്ടിടത്തിൽ സ്ഥാപിച്ചിരിക്കുന്ന ATM.കൗണ്ടർ ഇനിമുതൽ മുഴുവൻ സമയവും പ്രവർത്തിക്കും. ഗോൾഡ് ലോൺകൂടി ആരംഭിച്ചതോടെ എല്ലാ ലോണുകളും ലഭ്യമാണെന്ന് ബ്രാഞ്ച് മാനേജർ ഹേമ പറഞ്ഞു