കൊട്ടാരക്കര : എം. സി റോഡിൽ കൊട്ടാരക്കര കുന്നക്കര പമ്പിന് സമീപം സ്കൂട്ടറൂം പാൽ വണ്ടിയുമായി കൂട്ടി ഇടിച്ചു സ്കൂട്ടർ യാത്രികൻ മരിച്ചു. ഇന്നലെ രാത്രി പത്തരയോടെ ആണ് സംഭവം. ആലപ്പുഴ കരുവാറ്റ സ്വദേശി അനിൽ (42) ആണ് മരിച്ചത്. വെട്ടിക്കവലയിലെ ബന്ധു വീട്ടിൽ പോയിട്ട് മടങ്ങുകയായിരുന്നു അനിൽ. തമിഴ്നാട്ടിൽ നിന്നുള്ള പാൽ വണ്ടിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറുകയായിരുന്നു. റോഡിൽ തെറിച്ചു വീണ അനിലിനെ ഉടനെ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കൊട്ടാരക്കര പൊലീസ് കേസ് എടുത്തു.
