കൽപ്പറ്റയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങി

September 20
10:27
2023
വയനാട്: കൽപ്പറ്റയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പോലീസിൽ കീഴടങ്ങി. വെണ്ണിയോട് കൊളവയലിലെ അനീഷ ആണ് കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് മുകേഷ് പോലീസിൽ കീഴടങ്ങി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. അനീഷയെ മർദ്ദിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ സുഹൃത്തുക്കളെയും കൺട്രോൾ റൂമിലേക്ക് വിളിച്ച് പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
There are no comments at the moment, do you want to add one?
Write a comment