കൊട്ടാരക്കര. ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ ഭരണ സ്വാധീനം ഉപയോഗിച്ച് കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കുന്നതിനെതിരെ കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രകടനം നടത്തി. കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെജി അലക്സ പ്രകടനത്തിന് നേതൃത്വം നൽകി. ഓ രാജൻ, വി ഫിലിപ്പ്, കോശി കെ ജോൺ, കണ്ണാട്ട് രവി, ദിലീപ് , ജോൺസൺ ഡാനിയൽ, എം അമീർ,നെല്ലിക്കുന്നം സുലോചന, ശ്യാം കുമാർ, സാംസൺ വാളകം. തുളസി ആറ്റുവാശ്ശേരി ,വേണു അവണൂർ, ശാലിനി വിക്രമൻ, ആർ മധു ,സി എൻ നന്ദകുമാർ, രഞ്ജി മൈലം വിജയൻപിള്ള കോട്ടത്തല,ജോൺ മത്തായി, ഫിറോസ് അലി,സുധീർ തങ്കപ്പ, ജോയ്ൽ, ജോജോ അമ്പലപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.
