കോയമ്പത്തൂര്‍ ; രാവിലെ പ്രഭാതനടത്തത്തിന് ശേഷം തിരികെയെത്തിയ വിജയകുമാർ ഗണ്‍മാന്‍റെ പക്കല്‍നിന്നു തോക്ക് വാങ്ങി സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയുടെ കാരണം ഇതുവരെയും വ്യക്തമല്ല. ഡിഐജിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് .6.45 ഓടെയാണ് നടത്തത്തിന് ശേഷം വിജയകുമാർ ക്യാമ്പ് ഓഫീസിലെത്തിയത്. ഇതിന് പിന്നാലെ 6.50 ഓടെ ഇദ്ദേഹം സ്വയം നിറയൊഴിക്കുകയായിരുന്നെന്നാണ് പറയുന്നത്.
ഏതാനും ആഴ്ചകളായി തനിക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ലെന്നും കടുത്ത വിഷാദത്തിലായിരുന്നുവെന്നും വിജയകുമാർ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഡിഐജിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ .