എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ 18 വയസിന് താഴെയുള്ള 1031 ദുരിത ബാധിതരെ കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ..എന്‍ഡോസള്‍ഫാന്‍ സമരസമിതി കണ്‍വീനര്‍ പി ഷൈനി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത് .2017 ഏപ്രില്‍ മാസം ജില്ലയിലെ അഞ്ച് സ്ഥലങ്ങളിലായി നടന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി 1905 പേരെ കണ്ടെത്തി 363 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.2019 ജനുവരിയില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന പട്ടിണി സമരത്തെ തുടര്‍ന്ന് നടന്ന യോഗത്തില്‍ 18 വയസിന് താഴെയുള്ളവരെ ഒരു പരിശോധനയും കൂടാതെയും ബാക്കിയുള്ളവരെ മെഡിക്കല്‍ റിക്കാര്‍ഡ് പരിശോധിച്ചു ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനമായി .അതിൽ 511 പേരെ ലിസ്റ്റിൽ കൊള്ളിക്കുകയും ബാക്കിയുള്ള1031പേരെ ഇതുവരെ ലിസ്റ്റിൽ ഉള്കൊള്ളിച്ചിട്ടില്ല അവരും ഈലിസ്റ്റിൽ വരൻ അർഹത ഉള്ളവരാണെന്നു കാണിച്ചാണ് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്