രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ഇന്ന് വിധി
കേസ് പരിഗണിക്കുന്നത്ഹൈക്കോടതി
അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും.ഗുജറാത്തിലെ മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് രാഹുലിനെതിരെ കേസ് നൽകിയത്. അപ്പീൽ അംഗീകരിച്ച് സ്റ്റേ നൽകിയാൽ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. വിധി എതിരാണെങ്കിൽ മേൽക്കോടതിയെ സമീപിക്കേണ്ടിവരും.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്. പൊതുറാലിയെ അഭിസംബോധന ചെയ്യവേ, ‘എല്ലാ കള്ളൻമാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം.