കൊട്ടാരക്കര താലൂക്ക് പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ അമിത വില ഈടാക്കുന്നതിനെതിരെ കൊല്ലം ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി. താലൂക്കിൽ ഒട്ടാകെ 17 കടകൾ പരിശോധിച്ചതിൽ അമിത വില ഈടാക്കിയതിനും, അളവ് തൂക്കത്തിൽ ക്രമക്കേട് കണ്ടെത്തിയതുമായ 4 കടകൾക്കെതിരെ കേസ് എടുത്തു. കൂടാതെ ഉപയോഗശുന്യമായ ഭക്ഷണം വിൽപ്പനക്ക് സൂക്ഷിച്ചിരുന്ന നെടുവത്തൂർ രാജധാനി ഹോട്ടലിൽ നിന്നും അവ പിടിച്ചെടുത്തു നശിപ്പിക്കുകയും കേസ് എടുക്കുകയും ചെയ്തു. അതുപോലെ അമിത വില ഇടക്കുകയും അളവ് തൂക്കത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതുമായ സ്ഥാപനങ്ങൾക്കെതിരെ കേസ് എടുക്കുകയും, കർശന താക്കീതു നൽകുകയും ചെയ്തു. താലൂക്ക് സപ്ലൈ ഓഫീസർ സീന L. C, ഡെപ്യൂട്ടി തഹസീൽദാർ G. അജേഷ്, എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധയിൽ റേഷനിങ് ഇൻസ്പെക്ടർമാരായ സഞ്ജു ലോറൻസ്, ഷമീം, ആശ, നസീല ബീഗം, ലീഗൽ മെട്രോളേജി ഇൻസ്പെക്ടർ ഷെഫീർ, ജീവനക്കാരനായ ശരത്, ജോസ് കുമാർ എന്നിവർ പങ്കെടുത്തു. താലൂക്ക് പരിധിയിൽ അമിത വില ഈടാക്കുന്ന കച്ചവടം സ്ഥാപനങ്ങൾക്കെതിരെ ഇത്തരത്തിൽപരിശോധന നടപടികൾ തുടരുമെന്ന് കൊട്ടാരക്കര തഹസീൽദാർ പി ശുഭൻ അറിയിച്ചു.
