കുന്നിക്കോട് :രഞ്ജു പൊടിയൻ എന്ന യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് spot News ഓൺ ലൈൻ മാധ്യമ ഉടമയെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്യ്തു. പട്ടാഴി കോളൂർ മുക്ക് കോളൂർ വീട്ടിൽ രാമചന്ദ്രൻ നായർ മകൻ അനിഷ് കുമാർ (36 ) നെയാണ് ആത്‌മഹത്യാ പ്രേരണകുറ്റംച്ചുമത്തി അറസ്റ്റ് ചെയ്തത്. 17/6/ 23 നു രാവിലെയാണ് രഞ്ജു എന്ന യുവാവ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് . പട്ടാഴിയിലുള്ള Spot News എന്ന ഓൺ ലൈൻ മാധ്യമം വഴി ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിനാലാണ് എന്നും മരണത്തിന് ഉത്തരവാദി Spot news ആണെന്നും കാണിച്ച് മരിക്കുന്നതിന് തൊട്ട് മുൻപ് രഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.