ന്യൂഡല്‍ഹി: ബിരുദതല മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശനപരീക്ഷയായ നീറ്റ് യു.ജി. (നാഷണല്‍ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ) 2023 പരീക്ഷാഫലം പ്രഖ്യാപിച്ചു.ആപ്ലിക്കേഷൻ നമ്ബറും ജനനത്തീയതിയും ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ക്ക് https://neet.nta.nic.in -ല്‍ പരീക്ഷാഫലം പരിശോധിക്കാം.
99.99% സ്കോറോടെ രണ്ട് പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. തമിഴ്നാട്ടില്‍നിന്നുള്ള പ്രബഞ്ചനും ആന്ധ്രാപ്രദേശില്‍നിന്നുള്ള ബോറ വരുണ്‍ ചക്രവര്‍ത്തിയുമാണ് ഒന്നാം റാങ്ക് നേടിയത്. തമിഴ്നാട്ടില്‍ നിന്നുള്ള കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്. 23-ാം റാങ്ക് നേടിയ ആര്യ ആര്.എസ്.ആണ് ആദ്യ അൻപത് റാങ്കുകാരിലെ ഏക മലയാളി. ആദ്യ പത്ത് റാങ്കുകാരില്‍ ഒൻപതും ആണ്‍കുട്ടികളാണ്. ആദ്യ രണ്ടു റാങ്കുകാരും മുഴുവൻ മാര്‍ക്കും നേടി (720/720).