Asian Metro News

നീറ്റ് പരീക്ഷ ഫലം : കോഴിക്കോട് സ്വദേശിനി ആര്യ ആര്‍.എസ് കേരളത്തില്‍ ഒന്നാമത്

 Breaking News

നീറ്റ് പരീക്ഷ ഫലം : കോഴിക്കോട് സ്വദേശിനി ആര്യ ആര്‍.എസ് കേരളത്തില്‍ ഒന്നാമത്

നീറ്റ് പരീക്ഷ ഫലം : കോഴിക്കോട് സ്വദേശിനി ആര്യ ആര്‍.എസ് കേരളത്തില്‍ ഒന്നാമത്
June 14
11:14 2023

കോഴിക്കോട്: ബിരുദതല മെഡിക്കല്‍/അനുബന്ധ കോഴ്സുകളിലേക്കുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ഫലം പ്രഖ്യാപിച്ചപ്പോള്‍ കോഴിക്കോട് സ്വദേശിനിയായ ആര്യ ആര്‍.എസ് കേരളത്തില്‍ ഒന്നാമത്. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ എഴുതിയ പരീക്ഷയില്‍ 720-ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ കേരളത്തിന്റെ അഭിമാനമായത്. 

അഖിലേന്ത്യാ തലത്തില്‍ 23-ാം റാങ്കാണ് ആര്യ നേടിയത്. പെണ്‍കുട്ടികളുടെ റാങ്കില്‍ മൂന്നാം സ്ഥാനവും ആര്യ സ്വന്തമാക്കി. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ആര്യ പോലീസ് ഉദ്യോഗസ്ഥനായ തൂവക്കുന്നുമ്മല്‍ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്. 

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment