കൊട്ടാരക്കര : കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് വിഭാഗം രംഗത്ത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശത്തെത്തുടർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കൊട്ടാരക്കര പുലമണിൽ സംഘടിപ്പിച്ച പരിപാടിയിൽ കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയസ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീം വാളണ്ടിയർമാരായ വിദ്യാർത്ഥികളും പങ്കെടുത്തു. കാൽനടയാത്രക്കാർ ഏങ്ങനെ റോഡ് ഉപയോഗിക്കണമെന്നും, കാൽനടയാത്രക്കാർക്കായി വാഹനങ്ങൾ എങ്ങനെ നിർത്തി കൊടുക്കണമെന്നും ബോധവൽക്കരണം നടത്തി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രാംജി.കെ.കരൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ലിജിൻ, മഞ്ജു, രാജീവ് എൻ.എസ്.എസ്സ് പ്രോഗ്രാം ഓഫീസർ ആശ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.റോഡ് മാർക്കിങ്ങുകൾ മനസ്സിലാക്കി, കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കണമെന്നും, ആവർത്തിച്ചാൽ കടുത്ത നിയമനടപടികൾ ചെയ്യുമെന്നും എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ എച്ച്.അൻസാരി അറിയിച്ചു.
