Asian Metro News

വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു

 Breaking News
  • നല്ല ഭക്ഷണ ശീലങ്ങൾ എല്ലാവരും ഏറ്റെടുക്കണം: മന്ത്രി വീണാ ജോർജ് നല്ല ഭക്ഷണശീലങ്ങൾ എല്ലാവരും ഏറ്റെടുക്കേണ്ട ഘട്ടമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മുടെ ശരീരവും ആരോഗ്യവും നമുക്ക് ചുറ്റുമുള്ള രോഗങ്ങളും ഇതുനമ്മെ ഓർമ്മിപ്പിക്കുന്നു. കുഞ്ഞുങ്ങളുടെ ആഹാരശീലങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കേണ്ടത് പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി. ചെറുധാന്യ വർഷം 2023ന്റെ...
  • തൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് മന്ത്രി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ ജലസംരക്ഷണ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കണമെന്ന് സംസ്ഥാന തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കണ്ണി ചേർത്തിട്ടുണ്ട്. മണ്ണ് സംരക്ഷണ പ്രവർത്തനങ്ങൾ, കുളം നിർമിക്കൽ എന്നിവ ഇതിന്റെ ഭാഗമാണ്. കുളങ്ങൾ നിർമിക്കുമ്പോൾ...
  • വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണം: മന്ത്രി വീണാ ജോർജ്              വേനൽക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളും ഡേകെയർ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും മറ്റും നൽകേണ്ടതിനാൽ അങ്കണവാടികൾ പ്രവർത്തിക്കാതിരുന്നാൽ ബുദ്ധിമുട്ടാകും. ചൂട് വർധിച്ചു വരുന്നതിനാൽ കുട്ടികൾക്ക് നിർജലീകരണം ഉണ്ടാകാതെ നോക്കണം....
  • എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം:സംസ്ഥാനതല ഉദ്ഘാടനംഏപ്രില്‍ 3ന് എറണാകുളത്ത് സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന-വിപണന മേളയുടെ രണ്ടാം പതിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് നടക്കും. മറൈന്‍ഡ്രൈവില്‍ ഏപ്രില്‍ മൂന്നിന് വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. യുവതയുടെ...
  • ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസിൽ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വനിതാ സംരക്ഷണ ഓഫീസർമാർക്കും സേവനദാതാക്കൾക്കുമായുള്ള ഏകദിന സെമിനാർ ‘ഗാർഹിക അതിക്രമങ്ങളിൽ നിന്ന് വനിതകളെ...

വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു

വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ പ്രഖ്യാപിച്ചു
March 06
10:50 2023

2022ലെ സംസ്ഥാന വ്യവസായിക സുരക്ഷിതത്വ അവാർഡുകൾ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. തൊഴിലാളികളുടെ എണ്ണം 500 പേരിൽ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ, പ്ലാസ്റ്റിക് എന്നീ വിഭാഗത്തിൽ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ്, ഉദ്യോഗമണ്ഡൽ അവാർഡിനർഹമായി. എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവീസിംഗ്, ടെക്‌സ്‌റ്റൈൽസ് ആൻഡ് കയർ എന്നീ വിഭാഗത്തിൽ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് അവാർഡിനർഹമായി. ‘ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്‌സ് വിഭാഗത്തിൽ സെന്റ് ഗ്രിഗോറിയസ് കാഷ്യൂ ഇൻഡസ്ട്രീസ്, പുത്തൂർ, കൊല്ലവും മറ്റുള്ളവ എന്ന വിഭാഗത്തിൽ ഡെന്റ് കെയർ ഡെന്റൽ ലാബ് പ്രൈ.ലി. മൂവാറ്റുപുഴയും അവാർഡിനർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കർ അവാർഡ് FACT ഉദ്യോഗമണ്ഡൽ, ആലുവയിലെ അഗസ്റ്റിൻ ബിജുവിനാണ്. ബെസ്റ്റ് സേഫ്റ്റ് ഗസ്റ്റ് വർക്കർ FACT അമ്പലമേടിലെ മഹേന്ദ്രകുമാർ യാദവിനും ഉദ്യോഗമണ്ഡലിലെ ജിതേന്ദ്ര കുമാർ സഹാനിക്കുമാണ്.

251 മുതൽ 500 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വലിയ വ്യവസായശാലകളിൽ രാസവസ്തുക്കൾ, പെട്രോകെമിക്കൽ, ജനറൽ എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് ആൻഡ് സർവീസിംഗ് വിഭാഗത്തിൽ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡ്, എറണാകുളവും കെ.എസ്.ബി മിൽ കൺട്രോൾസ് ലിമിറ്റഡ്, തൃശ്ശൂരും അവാർഡിനർഹരായി. ഫുഡ് ആൻഡ് ഫുഡ് പ്രോഡക്ട്സ് വിഭാഗത്തിൽ മാനേ കാൻകോർ ഇൻഗ്രീഡിയൻസ് പ്രൈ.ലി. അങ്കമാലി അവാർഡിനർഹമായി. റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്‌സ്‌റ്റൈൽസ് ഫാക്ടറികൾ വിഭാഗത്തിൽ പ്രൈ.ലി. കിനാലൂർ അവാർഡിനർഹമായി. ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡിന് AVT നാച്ചുറൽ പ്രൊഡക്ട്‌സ് ലിമിറ്റഡ് ആലുവയിലെ ബിജു തോമസ് അർഹനായി.

101 മുതൽ 250 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന മീഡിയം വ്യവസായശാലകളിൽ രാസവസ്തു, പെട്രോകെമിക്കൽ, ജനറൽ എൻജിനിയറിങ്, ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവീസിംഗ് വിഭാഗത്തിൽ സൂഡ് കെമി ഇൻഡ്യ പ്രൈവറ്റ് ലിമിറ്റഡ്, ആലുവ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്, ഇരുമ്പനം, കാക്കനാട് എന്നീ ഫാക്ടറികൾ അർഹരായി. ഫുഡ് & ഫുഡ് പ്രോഡക്ട് വിഭാഗത്തിൽ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, സ്‌പൈസ് ഡിവിഷൻ, പാൻകോഡ് അർഹമായി. റബ്ബർ, പ്ലാസ്റ്റിക്, കയർ, ടെക്‌സ്‌റ്റൈൽസ്, പ്രിന്റിംഗ് ഫാക്ടറികൾ എന്ന വിഭാഗത്തിൽ മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ലിമിറ്റഡ്, രാമനാട്ടുകര കോഴിക്കോടും എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്, ആക്കുളവും അർഹരായി. മറ്റുള്ള ഫാക്ടറികൾ എന്ന വിഭാഗത്തിൽ കാർബറാണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, കളമശ്ശേരിയും, ഹിന്ദുസ്ഥാൻ യൂണീലിവർ ലിമിറ്റഡ്, ടാറ്റാപുരവും അവാർഡിനർഹമായി. ഈ വിഭാഗത്തിൽ ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ആക്കുളത്തെ വിജിത്ത് വി.എസ് നേടി..

21 മുതൽ 100 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകളിൽ എൻജിനിയിറിങ് മരാധിഷ്ഠിത വ്യവസായങ്ങൾ, കാഷ്യൂ ഫാക്ടറികൾ, കയർ ഫാക്ടറികൾ എന്നീ വിഭാഗത്തിൽ നാസ് പ്ലൈവുഡ് ഇൻഡസ്ട്രീസ്, കുന്നത്ത്‌നാടും, സൗപർണ്ണിക തെർമിസ്റ്റോർസ് ആന്റ് ഹൈബ്രിഡ് പ്രൈ.ലി. തൃശ്ശൂരും അവാർഡിർഹമായി. കെമിക്കൽ, പെട്രോളിയം, പെട്രോകെമിക്കൽ, റബ്ബർ വിഭാഗത്തിൽ പ്രൊഡെയർ എയർ പ്രോഡക്ട്സ് പ്രൈ.ലി. അമ്പലമേട് അർഹമായി. പ്ലാസ്റ്റിക്, ആയുർവേദ മരുന്നുകൾ, സ്റ്റോൺ ക്രഷർ, ഐസ് പ്ലാന്റ് വിഭാഗത്തിൽ ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലി., യൂണിറ്റ് സെക്കന്റ്, കഞ്ചിക്കോട് അർഹമായി. മറ്റുള്ളവ എന്ന വിഭാഗത്തിൽ മലയാള മനോരമ, അരൂരും, അച്ചൂർ ടീ ഫാക്ടറി, വയനാടും അവാർഡിനർഹമായി.

        20 പേരിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന വ്യവസായശാലകളിൽ കൺസ്ട്രക്ഷൻ മെറ്റീരിയൽ വിഭാഗത്തിൽ പറമ്പാടൻ എന്റർപ്രൈസസ്, ആലിംഗൽ, മലപ്പുറം അവാർഡിനർഹമായി. ഓട്ടോമൊബൈൽ റിപ്പയറിംഗ് & സർവ്വീസിംഗ്, ജനറൽ എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ഇംപ്ലിമെന്റ്‌സ് വിഭാഗത്തിൽ പുരയ്ക്കൽ മോട്ടോഴ്‌സ്, കോട്ടയം അവാർഡിനർഹമായി. സാമിൽ ആൻഡ് ടിമ്പർ പ്രൊഡക്ട്‌സ് എന്ന വിഭാഗത്തിൽ സ്‌കോഡ സാമിൽസ്, ഒട്ടറ, പാലക്കാടും പ്രിന്റിംഗ് പ്രസ് എന്ന വിഭാഗത്തിൽ അലോയീസ് ഗ്രാഫിക്‌സ്, കോട്ടയവും മറ്റുള്ളവ എന്ന വിഭാഗത്തിൽ നരേന്ദ്രൻ പോളിമേഴ്‌സ്, കല്ലുവാതുക്കൽ കൊല്ലവും, വടകര കോക്കനട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കോ. ലിമിറ്റഡ്. പയ്യോളി, കോഴിക്കോടും അവാർഡിനർഹമായി. ഈ വിഭാഗത്തിൽ ബസ്റ്റ് സേഫ്റ്റി വർക്കറിനുള്ള അവാർഡ് പാലാരിവട്ടം ഒമേഗ മോട്ടോഴ്‌സ് പ്രൈ. ലിമിറ്റഡിലെ ബിനോ പോൾ അർഹനായി.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment