തിരുവനന്തപുരം : ശമ്പളത്തിനു പിന്നാലെ ബസ് ഇല്ലാത്തതും കെഎസ്ആർടിസിക്ക് പ്രതിസന്ധിയാകുന്നു. കേന്ദ്രസർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ 1622 ബസുകൾ ഉടൻ പൊളിക്കുമെന്നു ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. പകരം ബസ് വാങ്ങണമെങ്കിൽ 640 കോടി രൂപ വേണമെന്നു ധനവകുപ്പിനെ ഗതാഗതവകുപ്പ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ധനവകുപ്പ് ഈ ആവശ്യം കേട്ടതായിപ്പോലും ഭാവിച്ചിട്ടില്ല.
