ലോകത്തെ മിക്ക രാജ്യങ്ങളിലും കോവിഡ് ഭീതി ഒഴിയുമ്പോൾ ചൈനയെ മാത്രം പിടിമുറുക്കി തുടരുകയാണ് മഹാമാരി. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിൽ ഇന്നും പകുതിയിൽ കൂടുതൽ കടകൾ അടഞ്ഞുകിടക്കുകയാണ്. ആയിരത്തിലധികം ആളുകളാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുമ്പോൾ. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ ഭരണകൂടം പിൻവലിച്ചതിന് പിന്നാലെയാണ് വീണ്ടും കേസുകൾ വർദ്ധിക്കുന്നത് എന്നാണ് റിപ്പോർട്ട്.
