നിലയ്ക്കല്‍: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച പത്തോളം ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാക്കളായ എ എന്‍ രാധാകൃഷണന്, ജെ ആര് പദ്മകുമാര്‍ എന്നിവരടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വാഹനത്തിലാണ് പ്രതിഷേധക്കാര്‍ നിലയ്ക്കലില്‍ എത്തിയത്. പ്രതിഷേധക്കര് ദേവസ്വം ബോര്‍ഡിന് എതിരെയും പൊലീസിന് എതിരെയും മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. നിലയ്ക്കലില്‍ ഇതിന് മുന്‍പും നിരോധനാജ്ഞ ലംഘനം നടന്നിരുന്നു. അന്ന് യുവമോര്‍ച്ച പ്രവര്‍ത്തകരാണ് നിരോധനാജ്ഞ ലംഘിച്ചത്. ഇവരെയും പൊലീസ് സംഭവ സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തിരുന്നു.
