കൊട്ടാരക്കര : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 38 മത് കൊട്ടാരക്കര മേഖല സമ്മേളനം നാഥൻ പ്ലാസയിൽ നടന്നു. മേഖല പ്രസിഡന്റ് എൻ രാമചന്ദ്രൻ നായർ അധ്യക്ഷൻ രാവിലെ പതാക ഉയർത്തിയ ശേഷം പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. സമ്മേളനം നഗരസഭ ചെയർമാൻ എ ഷാജു ഉദ്ഘാടനം ചെയ്തു.

എ കെ പി എ ജില്ലാ പ്രസിഡന്റ് ജോയ് ഉമ്മന്നൂർ, സെക്രട്ടറി വിനോദ് അമ്മാസ്സ്, സംസ്ഥാന കമ്മിറ്റി അംഗം വള്ളികാവ് സുരേന്ദ്രൻ, മേഖല സെക്രട്ടറി സന്തോഷ് ആരാമം
കെ അശോകൻ, എം വിജയൻ, അനിൽ എ വൺ, ബൻസിലാൽ, അരുൺ പനയ്ക്കൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ്, ചികിത്സ സഹായം എന്നിവ വിതരണം ചെയ്തു.