Asian Metro News

16 വർഷം മുൻപ് വാടകയ്ക്ക് എടുത്ത മരുതിക്കാറുമായി മുങ്ങിയ പ്രതി പിടിയിൽ

 Breaking News
  • ഐ പി സി കൊട്ടാരക്കര കൺവെൻഷന് നാളെ സമാപനം കൊട്ടാരക്കര: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ(IPC) 22 മത് കൊട്ടാരക്കര സെന്റർ കൺവെൻഷന് നാളെ സമാപനം. ഐപിസി ബേർശേബ ഗ്രൗണ്ടിൽ 2022 നവംബർ 23ന് ആരംഭിച്ച കൺവെൻഷൻ 27 ഞായറാഴ്ച സമാപിക്കുന്നതാണ്. ഐപിസി കൊട്ടാരക്കര സെന്റർ പാസ്റ്റർ എ. ഒ തോമസ് കുട്ടി...
  • ഛത്തി​സ്ഗ​ഡി​ൽ മൂ​ന്ന് മാ​വോ​യി​സ്റ്റു​ക​ളെ സൈന്യം വ​ധി​ച്ചു റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ ബി​ജാ​പൂ​ർ ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു വ​നി​ത​യു​ൾ​പ്പെ​ടെ മൂ​ന്ന് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു ശ​നി​യാ​ഴ്ച രാ​വി​ലെ ‌മി​ർ​തൂ​ർ മേ​ഖ​ല​യി​ലെ പോം​റ വ​ന​പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് മാ​വോ​യി​സ്റ്റു​ക​ളു​ടെ സം​ഘം ത​ന്പ​ടി​ച്ചി​ട്ടു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സി​ആ​ർ​പി​എ​ഫും പ്ര​ത്യേ​ക...
  • ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിൽ വൈദ്യുതിത്തകരാറു സംഭവിക്കുന്നു: പിന്നിൽ യുവാവിന്റെ കുട്ടിക്കളി കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് ഫോൺസന്ദേശം വന്നതിനു പിന്നാലെ വീട്ടിലെ ഫാൻ ഓഫാകുകയും വൈദ്യുതിത്തകരാറു സംഭവിക്കുകയും ചെയ്തതിനു പിന്നിൽ യുവാവിന്റെ കുട്ടിക്കളിയെന്ന് പൊലീസ് കണ്ടെത്തി. സംഭവം നടന്ന വീട്ടിലെ ആളുകളെ കബളിപ്പിക്കാനായി തുടങ്ങിയ കളി പിന്നീടു കാര്യമാകുകയായിരുന്നു. സന്ദേശത്തിനു പിന്നാലെ ‘അദ്ഭുതങ്ങൾ’ സംഭവിച്ചതോടെ...
  • ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന യുവാവ് പോലീസ് പിടിയിൽ പാലക്കാട് : ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഏജൻറുമാർക്ക് കഞ്ചാവ് വിൽപ്പനക്കായി എത്തിച്ചു കൊടുത്തിരുന്ന മൂന്നാമനായ പാലക്കാട് കൊടുമ്പ് കരിങ്കരപ്പുള്ളി കാരേക്കാട് വിധിൻ നിവാസിൽ വേലായുധൻ മകൻ ജിതിൻ(19) എന്നയാളെയാണ് കസബ പോലീസ് അതിസാഹസികമായി പിടികൂടിയത്. വധശ്രമ കേസ്സുമായി ബന്ധപ്പെട്ട് റിമാൻറിലായിരുന്ന ജിതിൻ...
  • പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണഘടനാ ദിനാചരണം പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. അംഗം എളമരം കരീം...

16 വർഷം മുൻപ് വാടകയ്ക്ക് എടുത്ത മരുതിക്കാറുമായി മുങ്ങിയ പ്രതി പിടിയിൽ

16 വർഷം മുൻപ് വാടകയ്ക്ക് എടുത്ത മരുതിക്കാറുമായി  മുങ്ങിയ പ്രതി പിടിയിൽ
October 26
12:04 2022

അഞ്ചൽ : 16 വർഷം മുൻപ് വാടകയ്ക്ക് എടുത്ത മരുതിക്കാറുമായി മുങ്ങിയ പ്രതിയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ഇടമുളക്കൽ നീറായിതോട് കടയിൽ വീട്ടിൽ ഷൈജു ലുക്കോസ് ആണ് അറസ്റ്റിലായത്. 2006 ജനുവരി 22 തീയതി അഞ്ചൽ തഴമേൽ വക്കം മുക്ക് നെല്ലിമൂട്ടിൽ മുഹമ്മദ്‌ ഫാറൂഖ് എന്നയാളിന്റെ KL 24 5899 രജിസ്റ്റർ നമ്പറിലുള്ള മാരുതി കാർ ടൂറിനുപോകാൻ രണ്ട് ദിവസത്തേക്ക് വാടകയ്ക്കു വേണം എന്ന് പറഞ്ഞു മുഹമ്മദ്‌ ഫാറൂഖ്ൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയും സുഹൃത്തുക്കളോടപ്പം പോകുന്നവഴി അഞ്ചലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിക്കവേ പോലീസ് പിടിയിൽ ആകുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി കുടുംബത്തോടൊപ്പം വണ്ടിയുമായി നാടു വിടുകയായിരുന്നു. പോലീസ് പ്രതിയെക്കുറിച്ച് അറിഞ്ഞെങ്കിലും കണ്ടെത്താനായില്ല. മുക്കുപണ്ടം പണയം വെച്ച കേസിൽ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതിയെ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോർട്ട് 2008 ൽ ഇയാളെ പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചു. 2009 ൽ മറ്റൊരു കേസിലും പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു. വാഹനവുമായി കടന്നുകളഞ്ഞ കേസിൽ പുനലൂർ കോടതി ഇയാളെ 2010ലും പിടികിട്ടാപുള്ളി ആയി പ്രഖ്യാപിക്കുകയും ചെയ്തു. പോലീസ് പലതവണ അനേഷിച്ചു എങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ മൂന്ന് മാസമായി അഞ്ചൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഷൈജു ലുക്കോസ് തന്റെ പേര് ലുക്കോസ് എന്ന് മാറ്റി മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിലെ പുത്തൻഅങ്ങാടി എന്ന സ്ഥലത്തു കുടുംബവുമായി കഴിയുന്നു എന്ന് വിവരം ലഭിച്ചു. നാഷണൽ പെർമിറ്റ്‌ ലോറിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയാണെന്നും മനസിലാക്കി. രണ്ടര മാസം മുൻപ് കർണാടകത്തിലേക്ക് പോയ ഷൈജു ലുക്കോസ് വിവിധ സംസ്ഥാനങ്ങളിൽ വണ്ടിയുമായി ഓട്ടം പോയതിനുശേഷം കഴിഞ്ഞ ദിവസം പുത്തൻഅങ്ങാടിയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അഞ്ചൽ ഐ.എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ പ്രജീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എച്ച്.ആർ വിനോദ് കുമാർ, സിവിൽ പോലീസ് ഓഫീസർ അരുൺ, സിവിൽ പോലീസ് ഓഫീസർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment