കൊട്ടാരക്കര : മോട്ടോർവാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 105 പേരുടെ ലൈസൻസ് റദ്ധാക്കി .സബ് ആർ ടി ഓഫിസിൻ്റെ പരിധിയിൽ ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ മദ്യപിച്ച വാഹനം ഓടിച്ച് വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് കേസുകളിലുൾപ്പെട്ട 94 പേരുടെയും വിവിധ അപകടങ്ങളിൽ [ ഐ പി സി സെക്ഷൻ 304 (എ) ,338 ] ഉൾപ്പെട്ട 11 ഡ്രൈവർമാരുടെയും മൊബൈൽഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിച്ച 9 പേരുടേതുമുൾപ്പടെ 105 ലൈസൻസ് റദ്ധാക്കി .മൊബൈൽ എൻഫോഴ്സ്മെൻ്റ് സ്ക്വാഡും സബ് ആർ ടി ഓഫീസ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ ഹെല്മറ്റിയില്ലാതെയും സീറ്റ് ബെൽറ്റ് ഉപയോഗിക്കാതെയും വാഹനം ഓടിച്ചവരിൽ നിന്നും പിഴ ഈടാക്കുകയും വാഹന നികുതിയടയ്ക്കാത്ത 50 ലധികം അതികം വാഹനങ്ങൾ പിടിച്ചെടുത്ത് നികുതി അടപ്പിക്കുകയും ചെയ്തു . ഇക്കാലയളവിൽ 806 വാഹനങ്ങൾ പരിശോധിക്കുകയും 13 ,02 ,210 രൂപ പിഴയിനത്തിൽ ഈടാക്കുകയും ചെയ്തു . തുടർന്ന് വാഹനപരിശോധന കർശനമായി നടത്തുമെന്ന് ജോയിൻ്റ് ആർ ടി ഒ കെ എസ് ഷിബു അറിയിച്ചു .
