കലയപുരം : ബധിരരും മൂകരുമായ ദമ്പതികളായ ഏറത്തു കുളക്കട മൂർത്തി വിള വീട്ടിൽ രതീഷിൻ്റെ ലേഖയുടെയും മകൻ അഖിലേഷ് (11 ) നെയാണ് സ്കൂൾ പ്രിൻസിപ്പൾ മർദിച്ചത് . കുട്ടി ക്ലാസ്സിൽ സംസാരിച്ചു എന്ന് പറഞ്ഞായിരുന്നു മർദ്ദനം . പ്രിൻസിപ്പൾ തൻ്റെ മൊബൈൽഫോൺ ഉപയോഗിച്ചാണ് കുട്ടിയുടെ തലയ്ക് അടിച്ചു പരിക്കേല്പിച്ചത് . കൊട്ടാരക്കര പോലീസ് നിയമനടപടികൾ സ്വികരിച്ചു .പ്രതിഷേധത്തെ തുടർന്ന് പ്രിൻസിപ്പലിനെ മാനേജ്മെൻ്റ് സസ്പെൻഡ് ചെയ്തു.
